പരിക്കേറ്റ കിസിറ്റോയെ ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന്‌ ഒഴിവാക്കുമെന്ന് ഡേവിഡ് ജെയിംസ്

DAVID JAMES

കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയ താരമാണ് ഉഗാണ്ടയുടെ മധ്യനിരതാരം കെസിറോണ്‍ കിസിറ്റോ. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം പരിക്കേറ്റതിനെ തുടര്‍ന്ന് കളത്തിലിറങ്ങാന്‍ സാധിക്കാത്ത കിസിറ്റോയെ ടീമില്‍നിന്ന് ഒഴിവാക്കുമെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസ്.

ഡല്‍ഹി ഡൈനാമോസിനെതിരെ കഴിഞ്ഞ ദിവസം നേടിയ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെസിറോണ്‍ കിസിറ്റോയ്‌ക്കേറ്റ പരിക്ക് ഭേദമാകാന്‍ കുറച്ച് നാളുകള്‍ കൂടി വേണ്ടി വരുമെന്നും, ട്രാന്‍സ്ഫര്‍ വിപണി ഇപ്പോളും സജീവമായതിനാല്‍ അദ്ദേഹത്തിന് പകരം പുതിയ താരങ്ങളെ ടീമിലെത്തിക്കാന്‍ ടീമിന് അവസരമുണ്ടെന്നും ജെയിംസ് അറിയിച്ചു.

അതേസമയം ഇന്ത്യന്‍ പ്രതിരോധ താരം ഗുര്‍വീന്ദര്‍ സിംഗ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചു വരുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പല കളിക്കാരുടെയും മത്സരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ടെന്നും പലരും പരിഗണനയിലുണ്ടെന്നും ഈ വാര്‍ത്തയോട്‌ അദ്ദേഹം പ്രതികരിച്ചു.

Top