പരിക്കേറ്റ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് ഐ.പി.എല്ലില്‍ നിന്നു പുറത്ത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണിന്റെ രണ്ടാം പാദത്തില്‍ മികച്ച പ്രകടനവുമായി പ്ലേ ഓഫ് സ്വപ്‌നം കാണുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു കനത്ത തിരിച്ചടി. കാല്‍മുട്ടിനേറ്റ ഗുരുതര പരുക്കിനെത്തുടര്‍ന്ന് ടീമിലെ ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ വേസനം അവര്‍ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ നഷ്ടമാകും. താരം നാട്ടില്‍ തിരിച്ചെത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. കാല്‍മുട്ടിന് ഏറ്റ പരിക്ക് ഗുരുതരമാണെന്നും താരത്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരാന്‍ ആറു മാസത്തെ ഇടവേളയെങ്കിലും വേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതോടെ താരത്തിന് ആഭ്യന്തര സീസണ്‍ പൂര്‍ണമായും നഷ്ടപ്പെടുമെന്നും ഉറപ്പായി.

യു.എ.ഇയില്‍ കൊല്‍ക്കത്തയുടെ പരിശീലന സെഷനിനിടെ ഫീല്‍ഡിങ് ചെയ്യുമ്പോള്‍ കാല്‍മുട്ട് തിരിയുകയായിരുന്നു. ഐ.പി.എല്ലില്‍ തുടര്‍ന്ന് കളിക്കാന്‍ ഒരു സാധ്യതയുമില്ലാത്തതിനാലാണ് താരത്തെ കൊല്‍ക്കത്ത നാട്ടിലേക്കു തിരിച്ചയയ്ച്ചത്. കുല്‍ദീപിന്റെ കാല്‍മുട്ടിന് ഉടന്‍ ശസ്ത്രക്രിയ നടത്തുമെന്നും ഇതിനു ശേഷം ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിസിയോതെറാപ്പിക്ക് വിധേയനായി മുട്ടിന് കരുത്ത് തിരിച്ചുകിട്ടിയ ശേഷം മാത്രമേ താരം പരിശീലനം പുനരാരംഭിക്കൂ.

Top