മൂന്നാം ടെസ്റ്റിൽ നിന്നും ഓസ്‌ട്രേലിയയുടെ ജയിംസ് പാറ്റിന്‍സണ്‍ പുറത്ത്

സിഡ്‌നി: സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യക്കെതിരെയുള്ള മൂന്നാം ടെസ്റ്റിൽ നിന്നും ഓസ്‌ട്രേലിയയുടെ റിസര്‍വ് ബൗളറായ ജയിംസ് പാറ്റിന്‍സണ്‍ പുറത്ത്. പരിക്കിനെ തുടര്‍ന്നാണ് താരം ടീമില്‍ നിന്ന് പുറത്തായത്. ആദ്യ രണ്ട് ടെസ്റ്റിലും താരത്തിന് അവസരമില്ലായിരുന്നു. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ജോഷ് ഹേസല്‍വുഡ് നിറം മങ്ങിയപ്പോള്‍ സിഡ്‌നിയില്‍ പാറ്റിന്‍സണെ പരിഗണിക്കണമെന്ന് പലരും പറഞ്ഞിരുന്നു.

ഈ മാസം ഏഴിനാണ് സിഡ്‌നിയിൽ വെച്ച് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. നിലവിൽ പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും ഉള്ളത്. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസ്ട്രേലിയ ടീമിലെ പ്രധാന പേസര്‍മാര്‍.

Top