മുന്‍ സ്പാനിഷ് താരം ഇനിയേസ്റ്റ ജാപ്പനീസ് ക്ലബ്ബില്‍ ചേര്‍ന്നു

iniyesta

ടോക്കിയോ: ബാഴ്‌സ വിട്ട മുന്‍ സ്പാനിഷ് താരം ആന്ദ്ര ഇനിയേസ്റ്റ ജാപ്പനീസ് ക്ലബ്ബായ വിസല്‍ കോബില്‍ ചേര്‍ന്നു. ബാഴ്‌സ വിട്ടതിന് പിന്നാലെ ഇനിയേസ്റ്റ ചൈനീസ് ലീഗിലേക്ക് പോകുമെന്നായിരുന്നു റിപ്പോര്‍ട്ടുകളെങ്കിലും ഒടുവില്‍ ജാപ്പനീസ് ക്ലബ്ബ് തിരഞ്ഞെടുക്കുകയായിരുന്നു.

കോബ്‌സ് ടീം ഉടമയായ ഹിറോഷി മികിതാനിയ്‌ക്കൊപ്പം ടൊക്കിയോയിലെ ഹോട്ടലില്‍ പത്രസമ്മേളനം നടത്തിയ ഇനിയേസ്റ്റയ്ക്ക് ടീമിന്റെ ജേഴ്‌സി ടീം ഉടമ കൈമാറി. കരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും വമ്പന്‍ ഓഫറാണ് താരത്തിനായി ക്ലബ്ബ് നല്‍കിയതെന്നാണ് വിവരം.

ഇരുപത്തിരണ്ടു വര്‍ഷത്തോളം ബാഴ്‌സ ജേഴ്‌സിയില്‍ ജൂനിയര്‍, സീനിയര്‍ ടീമുകള്‍ക്കു വേണ്ടി പന്തു തട്ടിയ ഇനിയേസ്റ്റ ഒമ്പതു ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യന്‍സ് ലീഗും സ്പാനിഷ് ക്ലബിനൊപ്പം നേടിയിട്ടുണ്ട്. റോമക്കെതിരായ ചാമ്പ്യന്‍സ് ലീഗ് തോല്‍വിക്കു ശേഷമാണ് തന്റെ കഴിവിന്റെ പരമാവധി ബാഴ്‌സക്കു നല്‍കാനാവുന്നില്ലെന്നു പറഞ്ഞ് ഇനിയേസ്റ്റ ടീം വിടാന്‍ തീരുമാനിക്കുന്നത്.

Top