മെസ്സിയെപ്പോലെ കളിക്കുന്ന മറ്റൊരാളില്ല; പെലെയ്ക്ക് മറുപടിയുമായി ഇനിയേസ്റ്റ

യണല്‍ മെസ്സിയെക്കുറിച്ച് ഫുട്‌ബോള്‍ ഇതിഹാസം പെലെ നടത്തിയ വിമര്‍ശനങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് അടുത്തിടെ വലിയ ചര്‍ച്ചകള്‍ക്കിടവെച്ചിരുന്നു. മെസിയുടെ കഴിവുകളെ രൂക്ഷമായി വിമര്‍ശിച്ച പെലെയ്‌ക്കെതിരെ ജോര്‍ഡി ആല്‍ബ അടക്കമുള്ള ബാഴ്‌സ താരങ്ങളും രംഗത്തെത്തിയിരുന്നു.

മെസ്സി ഹെഡ് ചെയ്യുന്നതില്‍ മോശമാണെന്നും, ഒരു സ്‌കില്‍ മാത്രമെ മെസ്സിക്കുള്ളു എന്നൊക്കെയായിരുന്നു പെലെ നടത്തിയ വിമര്‍ശനം. ഇപ്പോള്‍ ഇതാ പെലെയുടെ ആ വിമര്‍ശനങ്ങള്‍ക്ക് കിടിലന്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ആന്ദ്രേസ് ഇനിയേസ്റ്റ. കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലെ സഹതാരങ്ങളെ കാണാന്‍ ഇനിയേസ്റ്റ എത്തിയിരുന്നു. ഇതിനിടയലാണ് പെലെയുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയത്.

മെസ്സി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനാണ്, എത്രയോ നേട്ടങ്ങള്‍ മെസ്സി കൈവരിച്ചു കഴിഞ്ഞു. മെസ്സി കളിക്കുന്നത് പോലെ കളിക്കുന്ന മറ്റൊരാളെ എനിക്ക് കണ്ടെത്താനായിട്ടില്ല, ഓരോ വര്‍ഷവും പ്രതീക്ഷിക്കുന്നതിലും അപ്പുറത്തുള്ള പ്രകടനമാണ് മെസ്സി നടത്തുന്നത്, പെലെയെ വിമര്‍ശിച്ചുകൊണ്ട് ഇനിയേസ്റ്റ പറഞ്ഞു

Top