സ്മാര്‍ട്ട് ഫോണിന്റെ ടച്ച് സ്‌ക്രീന്‍ തകര്‍ന്നാലും ഡേറ്റ തിരിച്ചെടുക്കാം

mobile

ഫോണ്‍ നിലത്ത് വീണ് തകരുന്നത് സ്വാഭാവികമാണ്. ഇതോടെ ടച്ച് പ്രവര്‍ത്തനം നഷ്ടമായെന്നും വരാം. എന്നാല്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ടച്ച് പ്രതികരണശേഷി ഇല്ലാതായാലും പിന്‍ അല്ലെങ്കില്‍ പാസ് കോഡ് പോലും കൊടുക്കാനാകാത്ത സാഹചര്യത്തില്‍ ഫോണിന്റെ ഇന്റേണല്‍ മെമ്മറിയിലുള്ള ഡേറ്റ തിരിച്ചെടുക്കാം.

ജോയി ആന്‍ഡെര്‍ എന്ന യൂട്യൂബര്‍ ആണ് ഹാക് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്കും പുതിയ കണ്ടെത്തല്‍ ഉപകാര പ്രദമാകും. കംപ്യൂട്ടറിന്റെ മൗസ് ഫോണിന്റെ പോര്‍ട്ട് യുഎസ്ബി ഫീമെയിലേയ്ക്ക് ഘടിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മൗസ് ഘടിപ്പിച്ചു കഴിയുമ്പോള്‍ കംപ്യൂട്ടറില്‍ എന്ന പോലെ മൗസ് പോയിന്റര്‍ നമ്മുടെ ഫോണിലും ലഭ്യമാകും.

ഓണായ സ്‌ക്രീനല്‍ മൗസ് പോയിന്റര്‍ കാണാനായാല്‍ പിന്നെ കാര്യങ്ങള്‍ എളുപ്പമാണ്. ഇനി പാസ്‌വേഡ് അല്ലെങ്കില്‍ പിന്‍ നല്‍കി ഫോണില്‍ പ്രവേശിക്കാം. എല്ലാ ഫങ്ഷനും അക്‌സസ് ചെയ്യാം.Related posts

Back to top