ഇന്‍ഫോസിസില്‍ നിന്ന് ജോലി നഷ്ടമാകുന്നവരുടെ കണക്കുകള്‍ കേട്ടാല്‍ ഞെട്ടും!

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ജീവനക്കാരെ പരിച്ചുവിടാന്‍ ഒരുങ്ങുന്നു. സീനിയര്‍, മിഡ് ലെവലിലുള്ള 10 ശതമാനത്തോളം ജീവനക്കാരെയാണ് കമ്പനി പിരിച്ചു വിടുന്നത്.

കോഗ്‌നിസെന്റിന് പിന്നാലെയാണ് ഇന്‍ഫോസിസ് തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യ പട്ടികയില്‍ ജോലി നഷ്ടമാകുന്നത് 2,200ഓളം ജീവനക്കാര്‍ക്കാണ്. ജോബ് ലെവല്‍ 6 കോഡിലുള്ള സീനിയര്‍ മാനേജര്‍മാരില്‍ 10 ശതമാനം പേര്‍ക്കും പുറത്തുപോകേണ്ടി വരും. ഈവിഭാഗത്തില്‍ 30,092 പേരാണ് ജീവനക്കാരായുള്ളത്. ജെഎല്‍7, ജെഎല്‍8 ലെവലിലുള്ള മധ്യനിര ഉദ്യോഗസ്ഥരെയും പിരിച്ചുവിടും.

ജെഎല്‍ 3യ്ക്ക് താഴെയും ജെഎല്‍ 4, ജെഎല്‍ 5 ലെവലിലുള്ള 2.5ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമാകും. അതുകൂടി ചേരുമ്പോള്‍ 4,000 മുതല്‍ 10,000 പേര്‍ക്കുവരെ ജോലി നഷ്ടമാകും. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തപ്രകാരം ജോബ് ലെവല്‍ 3ന് താഴെ 86,558 ജീവനക്കാരാണ് ഇന്‍ഫോസിസിലുള്ളത്. ജെഎല്‍4, ജെഎല്‍ 5 നിലവാരത്തിലുള്ള 1,10,502 പേരും ജെല്‍ 6, ജെഎല്‍ 7(സീനിയര്‍) തലത്തിലുള്ള 30,092 പേരും ഉയര്‍ന്ന ഉദ്യോഗസ്ഥരായി 971 പേരുമാണ് സ്ഥാപനത്തിലുള്ളത്. അടുത്തകാലത്തൊന്നും കമ്പനി ജീവനക്കാരെ ഒഴിവാക്കിയിട്ടില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടലെന്നുമാണ് ഔദ്യോഗികഭാഷ്യം.

Top