ഇന്‍ഫോസിസ് സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് ഗോപാലന്‍ രാജിവച്ചു

ബംഗളുരു: ഇന്‍ഫോസിസ് കമ്പനിയിലെ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് ഗോപാലന്‍ സ്ഥാനത്തുനിന്നു രാജിവച്ചു.

കമ്പനി മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു വിഷാല്‍ സിക്ക സ്ഥാനമൊഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണ് നേതൃസ്ഥാനത്തുനിന്നു വീണ്ടും ഒരാള്‍ കൂടി രാജിവയ്ക്കുന്നത്. സിക്ക സ്ഥാനമൊഴിഞ്ഞതിനുശേഷം ഇന്‍ഫോസിസ് ചെയര്‍മാനായി നന്ദന്‍ നിലേക്കനിയെ നിയമിച്ചിരുന്നു.

സഞ്ജയ് ഗോപാലന്‍ ഇന്‍ഫോസിസില്‍ 2014 ഓഗസ്റ്റ് മുതല്‍ 2017 സെപ്റ്റംബര്‍ വരെയാണ് പ്രവര്‍ത്തിച്ചത്. തന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനായാണ് 2014-ല്‍ സഞ്ജയ് ഗോപാലന്‍ ഇന്‍ഫോസിസിലെത്തുന്നത്. താനിപ്പോള്‍ ഒരു സ്വതന്ത്ര്യ മനുഷ്യനാണെന്ന് സഞ്ജയ് ഗോപാലന്‍ ലിങ്കഡ് ഇന്‍ പ്രൊഫൈലില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

സിക്ക സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ വന്ദന സിക്കയും ഇന്‍ഫോസിസ് ഫൗണ്ടേഷനില്‍നിന്നു പടിയിറങ്ങി. യുഎസ്എ ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണായിരുന്നു വന്ദന.

Top