Infosys Hits $10 Billion Milestone

മുംബൈ: 2016 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്‍ഫോസിസിന്റെ വരുമാനം 1000 കോടി ഡോളര്‍ കടന്നതായി ഇന്‍ഫോസിസ് സിഇഒ വിശാല്‍ സിക്ക അറിയിച്ചു.

കൂടാതെ നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇന്‍ഫോസിസ് 3,708 കോടി രൂപയുടെ അറ്റാദായം നേടിട്ടുണ്ട്.

പ്രതീക്ഷിച്ചതിലേറെ അറ്റാദായം നേടിയതിനെതുടര്‍ന്ന് കമ്പനിയുടെ ഓഹരി വിലയില്‍ വര്‍ധനവ് ഉണ്ടായി. 4.49 ശതമാനമാണ് വെള്ളിയാഴ്ച രാവിലെ ഓഹരി വിലയില്‍ നേട്ടമുണ്ടായത്.

കമ്പനിയുടെ പുതിയ ഡെപ്യൂട്ടി സിഇഒയായി എസ് രവികുമാറിനെ നിയമിച്ചിട്ടുണ്ട്.

Top