വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് പോസ്റ്റിട്ടു; ബെംഗളൂരുവില്‍ ടെക്കി അറസ്റ്റില്‍

ബെംഗളൂരു: കോവിഡ് 19 വൈറസ് പരത്താന്‍ ആഹ്വാനം ചെയ്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട ടെക്കി അറസ്റ്റില്‍. ഇന്‍ഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദിനെ (25)ആണ് ബെംഗളൂരു സിറ്റി ക്രൈം ബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.

‘നമുക്ക് കൈകോര്‍ക്കാം, പുറത്തുപോയി പരസ്യമായി വായ തുറന്ന് തുമ്മാം, വൈറസ് പടര്‍ത്താം’ എന്നാണ് ഇയാള്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്.

നിരുത്തരവാദപരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ട യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ബാംഗ്ലൂര്‍ ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

മുന്‍കരുതലില്ലാതെ പുറത്തുപോയി പരസ്യമായി തുമ്മി കോവിഡ് 19 ബോധപൂര്‍വം പടര്‍ത്താന്‍ ഇയാള്‍ ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് മുജീബ് മുഹമ്മദിനെ ജോലിയില്‍ നിന്ന് ഇന്‍ഫോസിസ് പിരിച്ചു വിട്ടിരുന്നു.

യുവാവിന്റെ നടപടി നിരുത്തരവാദപരമായ പ്രവര്‍ത്തനമാണെന്നും ഇത്തരം കാര്യങ്ങളെ കമ്പനി പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇന്‍ഫോസിസ് ട്വീറ്റ് ചെയ്തു.

Top