10,000 അമേരിക്കന്‍ പൗരന്‍മാരെ തൊഴിലിനായി പരിഗണിക്കും ; ഇന്‍ഫോസിസ്

ന്യൂഡല്‍ഹി: അമേരിക്കയില്‍ ടെക്‌നോളജി ഹബ്ബുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്ന ഇന്‍ഫോസിസ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 10,000 അമേരിക്കന്‍ പൗരന്‍മാരെ തൊഴിലിനായി പരിഗണിക്കും.

രണ്ടു വര്‍ഷത്തിനുള്ളില്‍ നാല് ടെക്‌നോളജി ആന്റ് ഇന്നോവേഷന്‍ ഹബ്ബുകള്‍ തുറക്കുന്ന ഇന്‍ഫോസിസിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, മെഷീന്‍ ലേണിംഗ്, യൂസര്‍ എക്‌സ്പീരിയന്‍സ്, കല്‍ഡ് ആന്റ് ബിഗ് ഡേറ്റാ എന്നീ മേഖലകള്‍ കൂടി പരിഗണനയിലുണ്ട്.

ഈ വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യാനയില്‍ ആദ്യ ഹബ്ബ് തുറക്കും. 2021 ല്‍ 2,000 അമേരിക്കക്കാര്‍ക്ക് ഇവിടെ ജോലി ലഭ്യമാകുമെന്ന് ഇന്‍ഫോസിസിന്റെ ഇന്ത്യന്‍ ഉന്നതര്‍ പറയുന്നു.

2016-17 ലെ ഇന്‍ഫോസിസിന്റെ വരുമാനത്തിന്റെ 60 ശതമാനമായ 10.2 ബില്യണ്‍ ഡോളര്‍ കിട്ടിയത് വടക്കന്‍ അമേരിക്കന്‍ വിപണിയില്‍ നിന്നായിരുന്നു.

ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ യുഎസ്എയ്ക്ക് കീഴില്‍ ഇതുവരെ അമേരിക്കയിലെ 2,500 സ്‌കൂളുകളിലായി കമ്പനി 134,000 വിദ്യാര്‍ത്ഥികള്‍, 2,500 അദ്ധ്യാപകര്‍ എന്നിവര്‍ക്ക് കല്‍സ്‌റൂം ഉപകരണങ്ങള്‍ എന്നിവയില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

രണ്ടു ലക്ഷത്തില്‍ പരം ജീവനക്കാരുള്ള ഇന്‍ഫോസിസ് കഴിഞ്ഞ ഏതാനും വര്‍ഷം തന്നെ 2000 പേരെ പണിക്കെടുത്തിരുന്നു.

Top