ഇന്‍ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറിന്റെ ശമ്പളം 24.67 കോടി രൂപ

കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സലില്‍ പരേഖിന് 2018-19 സാമ്പത്തിക വര്‍ഷം പ്രതിഫലം ലഭിച്ചത് 24.67 കോടി രൂപ.

മൊത്തം ശമ്പളത്തില്‍ 6.07 കോടി രൂപയാണ് അടിസ്ഥാന ശമ്പളം. 10.96 കോടി രൂപ വേരിയബിള്‍ പേയും 7.64 കോടി രൂപ മറ്റ് ആനുകൂല്യങ്ങളുമാണ്. ഇന്‍ഫോസിസിലെ ജീവനക്കാരുടെ ശരാശരി ശമ്പളത്തിന്റെ 396 മടങ്ങ് കൂടുതലാണ് സലിലിന്റെ ശമ്പളം.

Top