ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ തരം താഴ്ത്തി യുപി സര്‍ക്കാര്‍

ലഖ്‌നൗ: നാല് അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പഴയ പദവിയിലേക്ക് തരംതാഴ്ത്തി. ഇവരുടെ സ്ഥാനക്കയറ്റം നിയമവിരുദ്ധമാണെന്ന് പറഞ്ഞായിരുന്നു നടപടി. ബറേലി, ഫിറോസാബാദ്, മഥുര, ഭാദോഹി എന്നിവിടങ്ങളിലെ അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയാണ് തരം താഴ്ത്തിയത്.

ഉത്തര്‍പ്രദേശ് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപന പ്രകാരമാണിത്. പ്യൂണ്‍, വാച്ച്മാന്‍, സിനിമാ ഓപ്പറേറ്റര്‍-കം-കമ്മ്യൂണിക്കേഷന്‍ അസിസ്റ്റന്റ് തസ്തകികയിലുള്ളവര്‍ക്ക് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം ലഭിച്ചുവെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.

ബറേലിയിലെ അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ മുന്‍ ചുമതല വഹിച്ചിരുന്ന പ്യൂണ്‍ തസ്തികയിലേക്ക് തരം താഴ്ത്തി. ഫിറോസാബാദ് അഡീഷണല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ വാച്ച് മാന്‍ തസ്തികയിലേക്കും മഥുര ഭാദോഹി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ സിനിമാ ഓപ്പറേറ്റര്‍ തസ്തികയിലേക്കും തിരികെ നിയമിച്ചു.

Top