ഇന്‍ഫോക്കസ് വിഷന്‍ 3 പ്രോ ഇന്ത്യന്‍ വിപണിയില്‍; വില 10999 രൂപ

ന്‍ഫോക്കസിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിഷന്‍ 3 പ്രോ പുറത്തിറങ്ങി. 10999 രൂപ വിലയില്‍ എത്തുന്ന ഫോണിന്റെ വില്‍പ്പന ആമസോണ്‍ വഴിയാണ്

18:9 ആസ്‌പെക്ട് റേഷ്യോയും 1440* 720 പിക്‌സല്‍ റെസല്യൂഷനുമുള്ള 5.7 ഇഞ്ച് HD ഡിസ്‌പ്ലേയിലാണ് ഫോണ്‍ എത്തുന്നത്. ഡിസ്‌പ്ലേയില്‍ 2.5D കര്‍വ്ഡ് ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. ഒക്ടാകോര്‍ MTK6750T പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ റാം 4GBയും മെമ്മറി ശേഷി 64 GBയുമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് 128 GB വരെ വര്‍ദ്ധിപ്പിക്കാം.

13MP, 8MP ക്യാമറകളാണ് പിന്‍ഭാഗത്ത്. ബ്യൂട്ടി മോഡ്, പ്രോ മോഡ്, പോട്രെയ്റ്റ് മോഡ്, പാനോ മോഡ്, ടൈം ലാപ്‌സ് തുടങ്ങിയവയും നല്‍കിയിട്ടുണ്ട്. 13MP സെല്‍ഫി ക്യാമറയുമുണ്ട്. ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിഷന്‍ 3 പ്രോയില്‍ ഉപയോഗിച്ചിരിക്കുന്നത്. 4000 mAh ബാറ്ററിയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

Top