ഇന്‍ഫോക്കസിന്റെ 5000 എം എ എച്ച് ബാറ്ററിയുമായി ടര്‍ബോ 5 ഇന്ത്യന്‍ വിപണിയില്‍

ന്ത്യന്‍ വിപണിയിലേക്ക് 5000 എം എ എച്ച് ബാറ്ററിയുമായി ഇന്‍ഫോക്കസിന്റെ ടര്‍ബോ 5 സ്മാര്‍ട്ട് ഫോണ്‍.

ചാരം, ഗോള്‍ഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. 2 ജി ബി റാമും, 16 ജി ബി സ്റ്റോറേജുമുള്ള ടര്‍ബോ 5 ന് 6999 രൂപയാണ് വില.

3 ജി ബി റാമും, 32 ജി ബി സ്റ്റോറേജുമുള്ള 7999 രൂപ വിലയുള്ള മറ്റൊരു മോഡലും ഇന്‍ഫോക്കസ് പുറത്തിറക്കിയിട്ടുണ്ട്. ഡബിള്‍ സിം, ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവയും ഇന്‍ഫോക്കസ് വാഗ്ദാനം ചെയ്യുന്നു.

സെല്‍ഫി, ഫ്‌ളാഷ് ലൈറ്റ് എന്നിവയ്ക്കുള്ള ഷോട്ട് കട്ടായും ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ സൗകര്യം ലഭ്യമാവും.

ആന്‍ഡ്രോയിഡ് 7.0 നൌഗാറ്റിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 5.2 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലെ, എല്‍.ഇ.ഡി ഫ്‌ലാഷോടെയുളള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 5 മെഗാപിക്‌സല്‍ മുന്‍ ക്യാമറ. 4ജി വോള്‍ട്ടെ കണക്റ്റിവിറ്റി, എഫ്.എം റേഡിയോ എന്നീ സൗകര്യങ്ങളും ടര്‍ബോയില്‍ ഉണ്ട്. ബാറ്ററി ബാക്ക് അപ്പ് തന്നെയാണ് കമ്പനി എടുത്തു പറയുന്ന മറ്റൊരു പ്രത്യേകത.

ഒരൊറ്റ ചാര്‍ജിങ്ങില്‍ രണ്ട് ദിവസം വരെ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് ഇവരുടെ അവകാശവാദം.

ജൂലൈ നാല് മുതല്‍ ആമസോണ്‍ വഴിയാണ് ഇന്‍ഫോക്കസ് ടര്‍ബോ 5 ന്റെ വില്‍പ്പന.

Top