ബ്രിട്ടനിലെ ആര്‍ത്തവ ദാരിദ്ര്യം നീക്കാന്‍ മലയാളി ; ടൈം മാഗസിന്റെ പട്ടികയില്‍ ഇടം പിടിച്ച് കൗമാരക്കാരി

ഹൂസ്റ്റണ്‍: ആര്‍ത്തവ ദാരിദ്ര്യം എന്നത് ഇന്നും വികസിത രാജ്യങ്ങളില്‍ പോലുമുണ്ടെന്ന തിരിച്ചറിവില്‍ സമൂഹത്തിലേക്കിറങ്ങി പോരാടിയ ബ്രിട്ടീഷ് – ഇന്ത്യന്‍ വംശജ അമിക ടൈം മാഗസിന്റെ പട്ടികയില്‍ ഇടം നേടി. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയിലാണ് അമിക ഇടം നേടിയത്.

രാജ്യത്തെ ദരിദ്രര്‍ക്ക് സൗജന്യമായി പാഡ് നല്‍കണമെന്നാവശ്യപ്പെട്ട് ‘ഫ്രീ പീരിഡ്‌സിന് എന്ന പേരില്‍ അമിക നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഈ അംഗീകാരം ലഭിച്ചത്. ആര്‍ത്തവത്തിന് അശുദ്ധി കല്‍പ്പിക്കുന്നവര്‍ ഇനിയും അവശേഷിക്കുന്ന കേരളത്തില്‍ വേരുകളുള്ള പെണ്‍കുട്ടിയാണ് അമിക.പത്തനംതിട്ട സ്വദേശി ഫിലിപ്പ് ജോര്‍ജ്ജിന്റെയും കൊല്ലം സ്വദേശി നിഷയുടെയും മകള്‍ ബ്രിട്ടനിലാണ് ജനിച്ചതും വളര്‍ന്നതും.

കഴിഞ്ഞ വര്‍ഷം പത്രത്തില്‍ വന്ന വാര്‍ത്തയാണ് അമികയെ ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിലേക്ക് തിരിച്ചത്. പാഡ് വാങ്ങാന്‍ പണമില്ലാത്തതുകൊണ്ട് സ്‌കൂളില്‍ പോകാന്‍ കഴിയാത്തവരൊ കുറിച്ചുള്ള വാര്‍ത്തയായിരുന്നു അത്. ബ്രി ട്ടന്‍ പോലൊരു വികസിത രാജ്യത്ത് പോലും ഇത്തരം അവസ്ഥകളുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രീ പീരിഡ്‌സിന്റെ തുടക്കം. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ബ്രിട്ടനില്‍ പ്രമുഖ വ്യക്തികളെയടക്കം ഉള്‍പ്പെടുത്തി ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലി നടത്തി. ദരിദ്രരായവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പാഡ് നല്‍കണമെന്ന ആവശ്യമായിരുന്നു റാലിയിലൂടെ അവര്‍ ആവശ്യപ്പെട്ടത്.

അമികയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ ബ്രി്ട്ടനില്‍ വളരെയധികം ശ്ര്ദ്ധ നേടി.ആര്‍ത്തവദാരിദ്ര്യം അവസാനിപ്പിക്കാന്‍ ലേബര്‍പാര്‍ട്ടി ഒരുകോടി യൂറോ വകയിരുത്തി. ദരിദ്രവിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡ് നല്‍കാമെന്ന് ഗ്രീന്‍ പാര്‍ട്ടിയും വാഗ്ദാനം നല്‍കി.

Top