പണപ്പെരുപ്പം റെക്കോര്‍ഡ് താഴ്ച്ചയില്‍ ; പലിശനിരക്കുകള്‍ കുറയും

ന്യൂഡല്‍ഹി: 1999 നു ശേഷം ആദ്യമായി പണപ്പെരുപ്പം റെക്കോര്‍ഡ് താഴ്ച്ചയില്‍. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണില്‍ രാജ്യത്ത് റെക്കോര്‍ഡ് താഴ്ച്ചയിലെത്തി. 1.54 ശതമാനത്തിലേക്കാണ് താഴ്ന്നത്.

നാണ്യപ്പെരുപ്പം കുറഞ്ഞത് പലിശനിരക്ക് കുറയ്ക്കാനും സാധ്യതയേറുന്നു, ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. മേയില്‍ ഇത് 2.18 ശതമാനമായിരുന്നു. പച്ചക്കറി, പാല്‍ ഉല്‍പന്നങ്ങള്‍, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വിലയാണ് കാര്യമായി കുറഞ്ഞത്.

Top