inflation rate of 4 per cent increase arun jaitly

രാജ്യത്തെ പണപ്പെരുപ്പം 4 ശതമാനമായി ഉയരുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നിലവിലെ പണപ്പെരുപ്പം 3.6 ശതമാനമാണെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചു.

ചരക്ക് സേവന നികുതി നടപ്പാക്കുന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം ഉയരാനുള്ള സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു.

കറന്‍സി അധിഷ്ഠിത സമ്പദ് വ്യവസ്ഥയാണ് നമ്മുടേത്. അഴിമതിക്കും സമാന്തര സമ്പദ് വ്യവസ്ഥയും ഇതുമൂലം സാധ്യത ഏറെയാണ്. നികുതി വെട്ടിപ്പിനും സാധ്യത കുറവല്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി.

Top