മൊത്തവില സൂചികയില്‍ വിലക്കയറ്റത്തോത് വീണ്ടും നെഗറ്റീവ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ആറാം മാസമാണ് മൊത്തവില സൂചിക നെഗറ്റീവ് പരിസരത്താകുന്നത്. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ വിലക്കയറ്റത്തോത് വീണ്ടും നെഗറ്റീവില്‍. -0.26 ശതമാനമാണ് സെപ്റ്റംബറിലെ മൊത്തവിലക്കയറ്റം.

അതേസമയം, സൂചിക 6 മാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. കഴിഞ്ഞ മാസം -0.52% ആയിരുന്നു. എന്നാല്‍ മുന്‍വര്‍ഷം സെപ്റ്റംബറില്‍ ഇത് 10.55% വരെ ഉയര്‍ന്നിരുന്നു. ഇന്ധനവിലയിലും ഊര്‍ജവിലയിലും കുറവുണ്ട്.

ഓഗസ്റ്റില്‍ 5.62 ശതമാനമായിരുന്ന പച്ചക്കറി വിലക്കയറ്റത്തോത് സെപ്റ്റംബറില്‍ 1.54 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യോല്‍പന്നങ്ങള്‍ക്കൊപ്പം കെമിക്കലുകളുടെയും കെമിക്കല്‍ ഉല്‍പന്നങ്ങളുടെയും ധാതു എണ്ണകളുടെയും ലോഹങ്ങളുടെയും തുണിത്തരങ്ങളുടെയും വില കുറഞ്ഞതും സൂചിക നെഗറ്റീവ് പരിസരത്തു തുടരാന്‍ കാരണമായി.

Top