രാജ്യത്തെ വിലക്കയറ്റ തോത് നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ന്യൂഡൽഹി : രാജ്യത്തെ വിലക്കയറ്റ തോത് നാല് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. 2023 ഡിസംബറിൽ 5.69 ശതമാനമാണ് വിലക്കയറ്റം. പഴം, പച്ചക്കറി തുടങ്ങിയവയുടെ വിലവർധനയാണ് തോത് ഉയർത്തിയത്. വ്യാവസായിക വളർച്ച 2023 നവംബറിൽ 2.4 ശതമാനത്തിലേക്കും കൂപ്പുകുത്തി. എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2023 നവംബറിൽ 5.5 ശതമാനവും 2022 ഡിസംബറിൽ 5.72 ശതമാനവുമായിരുന്നു. 2023 ഓഗസ്റ്റിൽ പണപ്പെരുപ്പം 6.83 ശതമാനത്തിലെത്തിയിരുന്നു. വ്യാവസായിക ഉൽപാദന സൂചിക (ഐഐപി) അടിസ്ഥാനമാക്കിയുള്ള വ്യാവസായിക വളർച്ചാ നിരക്ക് 2023 ഒക്ടോബറിൽ 11.6 ശതമാനമായിരുന്നു.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2023 ഡിസംബറിൽ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഡിസംബറിൽ 8.7 ശതമാനത്തിൽ നിന്ന് 9.53 ശതമാനമായി ഉയർന്നു.

Top