വിലക്കയറ്റം കുതിപ്പിലേക്ക്;പണപ്പെരുപ്പം 15 മാസത്തെ ഉയരത്തിലെത്തി

മുംബൈ: രാജ്യത്ത് വിലക്കയറ്റം കുതിക്കുന്നു. മൊത്തവിലസൂചിക (ഡബ്ല്യുപിഐ) ആധാരമാക്കിയുള്ള പണപ്പെരുപ്പം 15 മാസത്തെ ഉയരത്തിലെത്തി. ജൂണ്‍ മാസത്തില്‍ 5.77 ശതമാനമാണ് വില വിലക്കയറ്റം കൂടിയത്. മേയിലെ 4.43 ശതമാനത്തെ അപേക്ഷിച്ചു ഗണ്യമായ കുതിപ്പാണിത്. ഇന്ധന, ഭക്ഷ്യ വില വര്‍ധനവിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഏപ്രില്‍ മാസത്തെ 1.60 ശതമാനത്തില്‍ നിന്ന് 1.80 ശതമാനമായി. പച്ചക്കറികളുടെ വിലക്കയറ്റം 2.51ല്‍ നിന്ന് 8.12 ശതമാനമായി ഉയര്‍ന്നു. ഇന്ധനം,ഊര്‍ജം വിഭാഗത്തിലെ വിലക്കയറ്റം 11.22 ശതമാനത്തില്‍ നിന്ന് 16.18 ശതമാനത്തിലേക്ക് കുതിച്ചു.

ആഗോള ക്രൂഡ് ഓയില്‍ വില കൂടിയതിനൊപ്പം ഇന്ധന വില വര്‍ധിച്ചതാണ് ഈ കുതിപ്പിനു കാരണമെന്നും വിദ്ഗ്ദ്ധര്‍ അറിയിച്ചു. ഉരുളക്കിഴങ്ങിന് 99.02 ശതമാനമാണു വില കുത്തനെ കുതിച്ചത്. ഉള്ളിക്ക് തലേമാസത്തെ 13.20ല്‍ നിന്ന് വില 18.25 ശതമാനത്തിലെത്തി. എന്നാല്‍ പയര്‍വര്‍ഗങ്ങള്‍ക്കു ഈ മാസം വില കുറഞ്ഞു.

Top