ഇന്‍ഫിനിക്‌സ് സീറോ 8 അവതരിപ്പിച്ചു; സവിശേഷതകള്‍

ന്‍ഫിനിക്‌സ് സീറോ 8 ഇന്തോനേഷ്യയില്‍ അവതരിപ്പിച്ചു. ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ വരുന്ന 8 ജിബി + 128 ജിബി ഇന്‍ഫിനിക്‌സ് സീറോ 8 മോഡലിന് ഐഡിആര്‍ 3,799,000 (ഏകദേശം 19,200 രൂപ) വില വരുന്നു. ഇന്‍ഫിനിക്സ് പരിമിതമായ ഒരു ടൈം ഓഫറില്‍ ഐഡിആര്‍ 3,099,000 (ഏകദേശം 15,700 രൂപ) വിലയില്‍ ഈ ഹാന്‍ഡ്‌സെറ്റ് ഓഗസ്റ്റ് 31 മുതല്‍ വില്‍പ്പനയ്ക്ക് വരും.

ഇന്‍ഫിനിക്‌സ് സീറോ 8 ആന്‍ഡ്രോയിഡ് 10 എക്സ്ഒഎസ്7ല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 6.85 ഇഞ്ച് ഫുള്‍ എച്ച്ഡി + ഡിസ്പ്ലേ, രണ്ട് സെല്‍ഫി ക്യാമറകള്‍ക്കായി ഹോള്‍-പഞ്ച് കട്ട്ഔട്ട് എന്നിവ വരുന്നു. ഇതിന് 90Hz റിഫ്രഷ് റേറ്റും 180Hz ടച്ച് സാമ്പിള്‍ നിരക്കും ഉണ്ട്. ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി 90 ടി SoC പ്രോസസര്‍, 8 ജിബി റാം എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്നത്.

ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പോടെ വരുന്ന ഇന്‍ഫിനിക്‌സ് സീറോ 8ല്‍ പ്രാഥമിക ക്യാമറയ്ക്ക് 64 മെഗാപിക്‌സല്‍ സെന്‍സര്‍, 8 മെഗാപിക്‌സല്‍ സെന്‍സര്‍, അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, ഡെപ്ത് സെന്‍സര്‍, അള്‍ട്രാ നൈറ്റ് വീഡിയോ ക്യാമറ എന്നിവ വരുന്നു. ഈ ഹാന്‍ഡ്സെറ്റിന്റെ മുന്‍വശത്തായി 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ സെന്‍സറും അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ലഭിക്കും.

ഇന്‍ഫിനിക്‌സ് സീറോ 8 ന് 128 ജിബി സ്റ്റോറേജ് ഓണ്‍ബോര്‍ഡുണ്ട്. 33W ഫാസ്റ്റ് ചാര്‍ജിംഗിനായി 4,500 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്ളത്. ഒരു വശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറും സജ്ജീകരിച്ചിട്ടുണ്ട്.

Top