ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 6 വിപണിയില്‍ !

ന്‍ഫിനിക്‌സ് വിപണിയിലേക്ക് പുതിയ ഡിവൈസ് പുറത്തിറക്കി. ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 6 എന്ന ഫോണാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ബ്രാന്‍ഡിന്റെ ഒട്ടുമിക്ക പ്രൊഡക്ട് ഓഫറുകളെയും പോലെ തന്നെ പുതിയ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 6 ഒരു ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാര്‍ട്ട്ഫോണാണ്. നിലവില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ചില വിപണികളില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇത് ആഗോള വിപണിയിലും അവതരിപ്പിക്കും.

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 6 നിലവില്‍ തിരഞ്ഞെടുത്ത വിപണികളില്‍ മാത്രമാണ് ലഭ്യമാകുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള മോഡല്‍ മാത്രമേ നിലവില്‍ അവതരിപ്പിച്ചിട്ടുള്ളു. ഈ മോഡലിന് അമേരിക്കയില്‍ 120 ഡോളര്‍ ആണ് വില വരുന്നത്. ഇത് ഇന്ത്യന്‍ കറന്‍സിയില്‍ ഏകദേശം 9,000 രൂപയോളം വരും. ഈ ഡിവൈസ് ഹാര്‍ട്ട് ഓഫ് ഓഷ്യന്‍, ലൈറ്റ് സീ ഗ്രീന്‍, പോളാര്‍ ബ്ലാക്ക്, സ്റ്റാറി പര്‍പ്പിള്‍ നിറങ്ങളില്‍ ലഭ്യമാകും.

നിലവില്‍ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 6 സ്മാര്‍ട്ട്‌ഫോണിന്റെ ഇന്ത്യയിലെ ലഭ്യതയെക്കുറിച്ചോ അതിന്റെ വിലയെക്കുറിച്ചോ ഇന്‍ഫിനിക്സ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. നിലവില്‍ മറ്റ് വിപണികളില്‍ ലഭ്യമാകുന്ന അതേ വിലയ്ക്ക് തന്നെയായിരിക്കും ഡിവൈസ് ഇന്ത്യയിലും എത്തുന്നത്. വലിയ ബാറ്ററിയും നല്ല ഡിസ്പ്ലേയും പോലുള്ള കുറച്ച് മികച്ച ഫീച്ചറുകള്‍ ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്. ചിപ്സെറ്റ് സാധാരണ രീതിയിലുള്ളതാണ്. ബജറ്റ് പ്രൈസ് ടാഗുള്ള ഫോണുകളിലാണ് ഇത് കാണപ്പെടുന്നത്. ഇന്ത്യയില്‍ പുറത്തിറങ്ങുകയാണെങ്കില്‍ റിയല്‍മി, റെഡ്മി എന്നീ ബ്രാന്റുകളുടെ ഡിവൈസുകളുമായി ഈ ഫോണ്‍ മത്സരിക്കും.

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 6 സ്മാര്‍ട്ട്‌ഫോണില്‍ 720 x 1600 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 6.6 ഇഞ്ച് ഐപിഎസ് എല്‍സിഡി പാനലാണ് നല്‍കിയിട്ടുള്ളത്. ഈ വാട്ടര്‍ഡ്രോപ്പ് സ്‌റ്റൈല്‍ ഡിസ്‌പ്ലെയ്ക്ക് 266ppi പിക്സല്‍ ഡെന്‍സിറ്റിയും 16 ദശലക്ഷം കളേഴ്‌സ് സപ്പോര്‍ട്ടും ഉണ്ട്. ഡിസ്‌പ്ലെ എച്ച്ഡി+ റെസല്യൂഷനും നല്‍കുന്നു. ഡിസ്പ്ലേയിലെ വാട്ടര്‍ഡ്രോപ്പ് കട്ടൗട്ടില്‍ സെല്‍ഫികള്‍ക്കും വീഡിയോ കോളിങിനുമായി 5 എംപി ക്യാമറയാണ് നല്‍കിയിട്ടുള്ളത്. രണ്ട് പിന്‍ ക്യാമറകളാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്.

Top