ഇന്‍ഫിനിക്‌സ് സ്മാര്‍ട് 5 ഫോണ്‍ പുറത്തിറങ്ങി

ന്‍ഫിനിക്‌സ് സ്മാര്‍ട് 5 സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. 3 ജിബി റാം + 64 ജിബി സ്റ്റോറേജുള്ള ഒരൊറ്റ കോണ്‍ഫിഗറേഷന്‍ മാത്രമാണ് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നത്. നൈജീരിയയില്‍ 2 ജിബി റാം + 32 ജിബി സ്റ്റോറേജ്, 3 ജിബി റാം + 64 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകള്‍ കമ്പനി പുറത്തിറക്കി. നൈജീരിയയില്‍, ഫോണിന്റെ അടിസ്ഥാന മോഡലിന് എന്‍ജിഎന്‍ 39,500 (ഏകദേശം 7,600 രൂപ) വിലവരും. ഇന്ത്യയിലെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കറുപ്പ്, നീല, പച്ച എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഡിവൈസ് ലഭ്യമാകും.

പുതിയ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5 സ്മാര്‍ട്ട്‌ഫോണ്‍ 6.6 ഇഞ്ച് എച്ച്ഡി + മിനി ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഡിസ്‌പ്ലെയ്ക്ക് 20: 9 ആസ്പാക്ട് റേഷിയോ ആണ് ഉള്ളത്. 1.8 ജിഗാഹെര്‍ട്സ് മീഡിയടെക്ക് ഹെലിയോ പി 22വാണ് ഈ ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഡ്യുവല്‍ സിം കാര്‍ഡും മൈക്രോ എസ്ഡി കാര്‍ഡിനായി പ്രത്യേക സ്ലോട്ടും ഈ ഡിവൈസില്‍ നല്‍കിയിട്ടുണ്ട്. ഇതൊരു 3-ഇന്‍ -1 കാര്‍ഡ് സ്ലോട്ടാണ്.

ഡ്യുവല്‍ ഫ്‌ലാഷുള്ള 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്. 13 മെഗാപിക്‌സലുള്ള മെയിന്‍ ക്യാമറയും ക്യുവിജിഎ ലെന്‍സുകളും ഉള്‍പ്പെടുന്ന ദീര്‍ഘചതുരാകൃതിയിലുള്ള ട്രിപ്പിള്‍ ക്യാമറ മൊഡ്യൂളാണ് ഡിവൈസിന്റെ പിന്‍ പാനലില്‍ നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഇന്‍ഫിനിക്സിന്റെ സ്വന്തം യുഐ ഉപയോഗിച്ചാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്.

5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. ഫേസ് റെക്കഗനിഷന്‍, പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് റീഡര്‍ പോലുള്ള സുരക്ഷാ സംവിധാനങ്ങളും ഡിവൈസിലുണ്ട്.

Top