ഇന്‍ഫിനിക്‌സ് സ്മാര്‍ട് 5 എ സ്മാര്‍ട്‌ഫോണ്‍ ഓഗസ്റ്റ് 2ന് ഇന്ത്യയിലെത്തും

ന്‍ഫിനിക്സ് സ്മാര്‍ട്ട് 5 എ ഓഗസ്റ്റ് 2ന് ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ജിയോ എക്സ്‌ക്ലൂസീവ് ഡിവൈസ് ലോക്ക് പ്രോഗ്രാമില്‍ ലഭ്യമാകും. അത് വാങ്ങുമ്പോള്‍ 550 രൂപ തല്‍ക്ഷണ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കൂടാതെ, ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 എ സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ 7,000 രൂപയ്ക്ക് താഴെ വരുന്ന വിലയില്‍ അവതരിപ്പിക്കും.

ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 എ സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 2 ന് ഫ്‌ലിപ്കാര്‍ട്ട് വഴി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.
എച്ച്ഡി + റെസല്യൂഷന്‍ വരുന്ന 6.52 ഇഞ്ച് ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട് 5എയില്‍ നല്‍കിയിരിക്കുന്നത്. സെല്‍ഫി ക്യാമറ ഉള്‍പ്പെടുന്ന ഒരു ഡ്രോപ്പ് നോച്ച് ഇതിന്റെ പ്രധാന സവിശേഷതയാണ്. പിന്നിലായി ഒരു ഫിസിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും സ്ഥാപിച്ചിട്ടുണ്ട്. പിന്‍ പാനല്‍ കണ്ണിനെ ആകര്‍ഷിക്കുന്ന ടെക്‌സ്ചര്‍ ഗ്രേഡിയന്റ് കളര്‍ ഡിസൈനുമായി വരുന്നു, ഇതിനെ പ്രിസം ഫ്‌ലോ എന്ന് കമ്പനി വിളിക്കുന്നു. ഓഷ്യന്‍ വേവ്, ക്വെറ്റ്‌സല്‍ സിയാന്‍, മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിന്നും ലഭ്യമാകും. കൂടാതെ, ഈ സ്മാര്‍ട്ട്‌ഫോണിന് 8.7 എംഎം കനവും 183 ഗ്രാം ഭാരവുമുണ്ട്.

ഡിസ്‌പ്ലേ 500 ഡിസ്പ്ലേയ് ബറൈറ്‌നെസ്സ് നല്‍കുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 13 മണിക്കൂര്‍ ഗെയിമിംഗ് സമയവും, 19 മണിക്കൂര്‍ എച്ച്ഡി വീഡിയോ പ്ലേബാക്ക് സമയവും, 16 മണിക്കൂര്‍ ശ്രദ്ധേയമായ വെബ് ബ്രൗസിംഗ് സമയവും നല്‍കുന്നു. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങള്‍ 13 എംപിയും 2 എംപി ക്യാമറയുമുള്ള ഒരു ഡ്യുവല്‍ ക്യാമറ സംവിധാനം വരുന്നതായി കാണിക്കുന്നു.

മീഡിയടെക്ക് ഹീലിയോ ജി 25 SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് മികച്ച പ്രവര്‍ത്തനക്ഷമത നല്‍കുന്നത്. ഇത് 2 ജിബി റാമും 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി ജോടിയാക്കുന്നു. ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 എയില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളുമായി 3.5 എംഎം ജാക്ക്, ബ്ലൂടൂത്ത് 5.0, മൈക്രോ-യുഎസ്ബി പോര്‍ട്ട്, വോവൈ-ഫൈ, ഡ്യുവല്‍ വോള്‍ട്ട് എന്നിവ നല്‍കിയിട്ടുണ്ട്.

 

Top