ഇന്‍ഫിനിക്‌സ് സ്മാര്‍ട് 4 പ്ലസ് ജൂലൈ 21ന് ഇന്ത്യയിലെത്തും

ന്‍ഫിനിക്‌സിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 4 പ്ലസ് ജൂലൈ 21 ന് ഇന്ത്യയില്‍ അവതരിപ്പിക്കും.

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 4 പ്ലസിലെ ബാറ്ററി 23 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക്, 44 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 23 മണിക്കൂര്‍ സര്‍ഫിംഗ്, 38 മണിക്കൂര്‍ 4 ജി ടോക്ക് ടൈം എന്നിവ വാഗ്ദാനം ചെയ്യും.

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 4 പ്ലസ് എഐ ട്രിപ്പിള്‍ ക്യാമറ മൊഡ്യൂളുമായിട്ടായിരിക്കും പുറത്തിറങ്ങുക. ഈ ക്യാമറ സെറ്റപ്പിന് താഴെയായി ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉണ്ട്. ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 4 പ്ലസ് 3 ജിബി റാമിലായിരിക്കും പ്രവര്‍ത്തിക്കുക. പവര്‍ വിആര്‍ ജിഇ 8320 ജിപിയുവിനൊപ്പം മീഡിയടെക് ഹീലിയോ പി 22 ചിപ്സെറ്റിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്.

ഡിവൈസില്‍ വാട്ടര്‍ഡ്രോപ്പ് നോച്ച് ഉള്ള എച്ച്ഡി+ ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. ഇത് 1640 x 720 പിക്സല്‍ സ്‌ക്രീന്‍ റെസല്യൂഷനും 320 പിപിഐയുമുള്ള ഡിസ്പ്ലേയാണ് ഡിവൈസില്‍ ഉണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഡിവൈസ് ആന്‍ഡ്രോയിഡ് 10 ഒഎസിലായിരിക്കും പ്രവര്‍ത്തിക്കുക.

Top