ഇന്‍ഫിനിക്‌സ് സ്മാര്‍ട് 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

infinix

ഹോങ്കോങ് കേന്ദ്രീകൃത കമ്പനിയായ ഇന്‍ഫിനിക്‌സ് തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഇന്‍ഫിനിക്‌സ് സ്മാര്‍ട് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. 2ജിബി റാം 16 ജിബി സ്റ്റോറേജ് ഫോണിന് 5,999 രൂപയും 3ജിബി റാം 32 ജിബി സ്റ്റോറേജിന് 6,999 രൂപയുമാണ് വില. ആഗസ്റ്റ് 10 മുതല്‍ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും.

ഡ്യുവല്‍ വോള്‍ട്ട് സപ്പോര്‍ട്ടോടു കൂടി 18:9 ഡിസ്‌പ്ലേ, 5.45 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, 83 ശതമാനം സ്‌ക്രീന്‍ ബോഡി റേഷ്യോ എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്.

ഡ്യുവല്‍ സിം സേവനം ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. 13 എംപി പ്രൈമറി ക്യാമറ സെന്‍സര്‍ f/2.0 അപേര്‍ച്ചര്‍, 8എംപി ക്യാമറ സെന്‍സര്‍ f/2.0 അപേര്‍ച്ചര്‍, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ് എന്നിവയും ഇന്‍ഫിനിക്‌സ് സ്മാര്‍ട് 2വിന്റെ പ്രത്യേകതയാണ്. 3,050 എംഎഎച്ചാണ് ബാറ്ററി.

Top