ഇന്‍ഫിനിക്‌സ് എസ് 5 ലൈറ്റ്; അവതരണം ഇന്ന് 12 മണിക്ക് ഫ്‌ലിപ്കാര്‍ട്ടില്‍

ന്‍ഫിനിക്‌സ് പുതിയ ‘എസ് 5 ലൈറ്റ്’ സ്മാര്‍ട്ട്ഫോണ്‍ ഇന്ന് ഉച്ചയ്ക്ക് 12:00 ന് ഫ്‌ലിപ്കാര്‍ട്ടില്‍ അവതരിപ്പിക്കും. ഇ-കൊമേഴ്സ് വെബ്സൈറ്റ് അതിന്റെ ഔദ്യോഗിക ടീസര്‍ പേജില്‍ വിലയും മറ്റ് ചില പ്രധാന വിശദാംശങ്ങളും ഇതിനകം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ, ട്രിപ്പിള്‍ ക്യാമറ, 4 ജിബി + 64 ജിബി കോണ്‍ഫിഗറേഷന്‍, 7,999 രൂപ വില എന്നിവയാണ് ഫോണിനെ സംബന്ധിച്ച് വെളിപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ, ഇത് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ പഞ്ച്-ഹോള്‍ ഡിസ്‌പ്ലേ സ്മാര്‍ട്ട്ഫോണാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്‍ഫിനിക്‌സ് എസ് 5 ലൈറ്റിന്റെ മറ്റ് പൂര്‍ണ്ണ സവിശേഷതകളും മറ്റും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് 12:00 ന് ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കുമ്പോള്‍ അത് ഔദ്യോഗികമായിരിക്കും.

Top