ഇന്‍ഫിനിക്‌സ് നോട്ട് 5 ആന്‍ഡ്രോയിഡ് വണ്‍ ഫോണ്‍ ഡിസംബര്‍ 4ന് വില്‍പ്പന ആരംഭിക്കും

സ്റ്റൈല്യൂസോടു കൂടി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആണ് ഇന്‍ഫിനികിസ് നോട്ട് 5 സ്‌റ്റൈല്യൂസ്. 15,999 രൂപയാണ് ഫോണിന് വില വരുന്നത്. ഡിസംബര്‍ 4 മുതല്‍ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാകും. ചുവപ്പ്, നീല എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

18:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.93 ഇഞ്ച് ഫുള്‍വ്യൂ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,000 എംഎഎച്ചാണ് ബാറ്ററി. 4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഫോണിനുള്ളത്. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. 16 എംപി റിയര്‍ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണ്.

Top