ഇന്‍ഫിനിക്‌സ് നോട്ട് 5 ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു; ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യം

സ്‌റ്റൈല്യൂസോടു കൂടി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്ഫോണ്‍ ആണ് ഇന്‍ഫിനികിസ് നോട്ട് 5 സ്റ്റൈല്യൂസ്. ഫോണ്‍ ഇന്ത്യയില്‍ ഇന്ന് വില്‍പ്പന ആരംഭിച്ചു. ഫ്‌ളിപ്കാര്‍ട്ടിലാണ് ഫോണിന്റെ ആദ്യവില്‍പ്പന നടക്കുന്നത്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

15,999 രൂപയാണ് ഫോണിന് വില വരുന്നത്. ചുവപ്പ്, നീല എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. 18:9 ആസ്പെക്ട് റേഷ്യോയില്‍ 5.93 ഇഞ്ച് ഫുള്‍വ്യൂ എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4,000 എംഎഎച്ചാണ് ബാറ്ററി. 4 ജിബി റാം 64 ജിബി സ്റ്റോറേജാണ് ഫോണിനുള്ളത്. റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. 16 എംപി റിയര്‍ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണ്.

Top