ഇന്‍ഫിനിക്‌സ് നോട്ട് 5 ആന്‍ഡ്രോയിഡ് വണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്‍ഫിനിക്‌സ് തങ്ങളുടെ ബജറ്റ് സ്മാര്‍ട്‌ഫോണായ ഇന്‍ഫിനിക്‌സ് നോട്ട് 5 ഇന്ത്യയില്‍ അവതരിപ്പിച്ചു. 3ജിബി റാം 32ജിബി സ്റ്റോറേജിന് 9,999 രൂപയും 4ജിബി റാം 64ജിബി സ്റ്റോറേജിന് 11,999 രൂപയുമാണ് വില. ആഗസ്റ്റ് 31 മുതല്‍ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടിലും ലഭ്യമാകും.

18:9 അനുപാതത്തില്‍ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 128ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 4,500 എംഎഎച്ചാണ് ബാറ്ററി. ഫോണില്‍ ഡ്യുവല്‍ വോള്‍ട്ടും സപ്പോര്‍ട്ട് ചെയ്യും. 3 കളര്‍ വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാകും. ഐസ് ബ്ലു, മിലാന്‍ ബ്ലാക്ക്, ബെര്‍ലിന്‍ േ്രഗ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും.

Top