ഇന്‍ഫിനിക്‌സ് സ്മാര്‍ട് 5എ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5എ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കമ്പനി ഫ്‌ലിപ്പ്കാര്‍ട്ടിന്റെ മൈക്രോസൈറ്റ് വഴിയാണ് ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5എ സ്മാര്‍ട്ട്‌ഫോണിന്റെ 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 7,999 രൂപയാണ് വില, എന്നാല്‍ തുടക്കത്തില്‍ 6,499 രൂപയ്ക്ക് ഈ ഡിവൈസ് ലഭ്യമാകും. വില്‍പ്പന ആരംഭിക്കുന്ന ആഗസ്റ്റ് 9ന് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. മിഡ്നൈറ്റ് ബ്ലാക്ക്, ഓഷ്യന്‍ വേവ്, ക്വെറ്റ്‌സല്‍ സിയാന്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്.

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5എ വാങ്ങുമ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ 5 ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ് ബാക്ക് ലഭിക്കും. ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്ബിഐ കാര്‍ഡുകള്‍, മൊബിക്വിക് എന്നിവയിലൂടെയുള്ള ആദ്യ ഇടപാടുകള്‍ക്ക് 20 ശതമാനം കിഴിവ് ലഭിക്കും. ബാങ്ക് ഓഫ് ബറോഡ മാസ്റ്റര്‍കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് എന്നിവയുടെ ആദ്യ ഇടപാടില്‍ 10 ശതമാനം കിഴിവാണ് ലഭിക്കുന്നത്. ഗൂഗിള്‍ നെസ്റ്റ് മിനി അല്ലെങ്കില്‍ ഗൂഗിള്‍ നെസ്റ്റ് ഹബ് എന്നിവ ഈ സ്മാര്‍ട്ട്‌ഫോണിനൊപ്പം യഥാക്രമം 1,999 രൂപ, 5,999 രൂപ എന്നീ വിലയില്‍ വാങ്ങാം.

6.52 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്. 1560 × 720 പിക്‌സല്‍ റെസല്യൂഷനും 20: 9 അസ്പാക്ട് റേഷിയോവും 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുമുള്ള ഡിസ്‌പ്ലെയാണ് ഇത്. ഡിസ്‌പ്ലേയുടെ മുകളില്‍ എജിസി എഎസ്2 ഗ്ലാസ് പ്രോട്ടക്ഷന്‍ ഉണ്ട്. 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഈ സ്മാര്‍ട്ട്‌ഫോണില്‍ സ്റ്റോറേജ് 256 ജിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും നല്‍കിയിട്ടുണ്ട്. മീഡിയാടെക് ഹീലിയോ എ20 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്.

ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 5എ ഡിടിഎസ് സറൗണ്ട് സൗണ്ട് ഓഡിയോ സപ്പോര്‍ട്ടുമായിട്ടാണ് വരുന്നത്. ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണ് സ്മാര്‍ട്‌ഫോണില്‍ ഉള്ളത്. ഇതില്‍ പ്രൈമറി ക്യാമറ 8 മെഗാപിക്‌സല്‍ ആണ്. ഇതിനൊപ്പം ഡെപ്ത് സെന്‍സറും ഉണ്ട്. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി നോച്ചിനുള്ളില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയാണ് നല്‍കിയിട്ടുള്ളത്.

ആന്‍ഡ്രോയിഡ് 11 (ഗോ എഡിഷന്‍) ഓപ്പറേറ്റിംഗ് സിസ്റ്റം ബേസ്ഡ് XOS 7.6ലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫേസ് ഡിറ്റക്ഷനും സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്. 5,000 എംഎഎച്ച് ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉള്ളത്.

 

Top