ഇൻഫിനിക്‌സ് സീറോ 8i സ്മാർട്ട്ഫോൺ വിപണിയിൽ

ട്രാൻഷൻ ഹോൾഡിങ്‌സിന്റെ ഇൻഫിനിക്‌സ് മൊബൈൽ തങ്ങളുടെ സീറോ 8i സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഓഗസ്റ്റിൽ വില്പനക്കെത്തിയ ഇൻഫിനിക്‌സ് സീറോ 8-നേക്കാൾ ചെറിയ മാറ്റവുമായാണ് ഇൻഫിനിക്‌സ് സീറോ 8i-യുടെ വരവ്. 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, ഡ്യുവൽ സെൽഫി കാമറ, 33W ഫാസ്റ്റ് ചാർജിങ്, 8 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് എന്നിങ്ങനെ പ്രീമിയം സെഗ്മെന്റിലെ ഫീച്ചറുകളുമായെത്തുന്ന ഇൻഫിനിക്‌സ് സീറോ 8i-യ്ക്ക് 14,999 രൂപയാണ് വില. ഫ്ലിപ്കാർട്ട് ലിസ്റ്റിംഗ് അനുസരിച്ച് 18,999 രൂപയാണ് ഫോണിന്റെ യഥാർത്ഥ വില.

സിൽവർ ഡയമണ്ട്, ബ്ലാക്ക് ഡയമണ്ട് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന ഇൻഫിനിക്‌സ് സീറോ 8i, ഈ മാസം 9 മുതൽ ഫ്ലിപ്കാർട്ട് മുഖേന വാങ്ങാം.ആൻഡ്രോയിഡ് 10 അടിസ്ഥാനമായ XOS 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇൻഫിനിക്‌സ് സീറോയിൽ 90Hz റിഫ്രഷ് റേറ്റുള്ള 6.85-ഇഞ്ച് ഫുൾ-എച്ഡി+ ഡിസ്‌പ്ലേയാണുള്ളത്. 20.5:9 ആസ്പെക്ട് റേഷ്യോ, 90.1 ശതമാനം സ്ക്രീൻ ടു ബോഡി അനുപാതം, 180Hz ടച്ച് സാംപ്ലിങ് റേറ്റും ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. ഒക്ട-കോർ മീഡിയടെക് ഹീലിയോ G90T SoC പ്രോസസ്സർ ആണ് ഹൃദയം.48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത്ത് സെൻസർ, എഐ സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമെറയാണ് സീറോ 8i-യ്ക്ക്. 16 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും ചേർന്ന ഡ്യുവൽ സെൽഫി ക്യാമറയും ഫോണിനുണ്ട്.

4,500mAh ബാറ്റെറിയാണ് ഫോണിന്. 128 ജിബി വരെയുള്ള ഓൺബോർഡ് സ്റ്റോറേജുമുള്ള മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെയായി ഉയർത്താം. 4 ജി വോൾട്ടേ, വൈ-ഫൈ 802.11 എ/ബി/ ജി/എൻ, ബ്ലൂടൂത്ത് v5.0, ജിപിഎസ്/എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഇൻഫിനിക്‌സ് സീറോ 8i-യിലെ കണക്ടിവിറ്റി ഓപ്‌ഷനുകൾ. ഒരു വശത്ത് ക്രമീകരിച്ച ഫിംഗർപ്രിന്റ് സെൻസറും ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ തുടങ്ങിയ സെൻസറുകളും ഫോണിനുണ്ട്.

Top