ഇന്‍ഫിനിക്‌സ് ഹോട്ട് 9 പ്രോയുടെ അടുത്ത വില്‍പ്പന ഓഗസ്റ്റ് 10ന്

ന്‍ഫിനിക്‌സ് ഹോട്ട് 9 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ അടുത്ത ഫ്‌ളാഷ് സെയില്‍ ഓഗസ്റ്റ് 10ന ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ നടക്കും. 9499 രൂപയാണ് ഫോണിന് വില വരുന്നത്. ഓഷ്യന്‍ വേവ്, വയലറ്റ് എന്നീ രണ്ട് പുതിയ ഷേഡുകളിലാണ് ഫോണുകള്‍ അവതരിപ്പിച്ചത്.

ഇന്‍ഫിനിക്‌സ് ഹോട്ട് 9 പ്രോയില്‍ 6.6 ഇഞ്ച് എച്ച്ഡി + പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയാണ് നല്‍കിയിട്ടുള്ളത്. 90.5 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷിയോയും ഈ ഡിസ്‌പ്ലെയ്ക്ക് ഉണ്ട്. ഹെലിയോ പി 22 (12 എന്‍എം) ഒക്ടാ കോര്‍ 64-ബിറ്റ് പ്രോസസറാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 9 പ്രോ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് നല്‍കുന്നത്. ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എക്‌സ് ഒഎസ് 6.0 ഡോള്‍ഫിനിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

ഇന്‍ഫിനിക്‌സ് ഹോട്ട് 9 പ്രോയില്‍ ഹെലിയോ പി 22വിന് സപ്പോര്‍ട്ടായി 4 ജിബി റാമാണ് നല്‍കിയിട്ടുള്ളത്. ഈ 4 ജിബി റാം 64 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിട്ടുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വികസിപ്പിക്കാനും സാധിക്കും. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, ലോ-ലൈറ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന എഐ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്. ഈ ക്യാമറകള്‍ക്കൊപ്പം ക്വാഡ്-എല്‍ഇഡി ഫ്‌ലാഷും നല്‍കിയിട്ടുണ്ട്. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും യുഎസ്ബി പോര്‍ട്ടും 3.5 എംഎം ജാക്കും നല്‍കിയിട്ടുണ്ട്.

Top