ഇന്‍ഫിനിക്‌സ് സ്മാര്‍ട്‌ഫോണ്‍ ഹോട്ട് 6 പ്രോ വിപണിയിലെത്തി

infinix

സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ക്കായി ട്രാന്‍സിഷണ്‍ ഹോള്‍ഡിങ്ങിന്റെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡായ ഇന്‍ഫിനിക്‌സിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്‍ഫിനിക്‌സ് ഹോട്ട് 6 പ്രോ അവതരിപ്പിച്ചു. 7,999 രൂപയാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 6 പ്രോയുടെ വില.

5.99 ഇഞ്ചാണ് സ്‌ക്രീന്‍ വലിപ്പം. ഡ്യുവല്‍ റിയര്‍ കാമറ, ഫേസ് അണ്‍ലോക്ക്, 4000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകള്‍. 3 ജി.ബി 32 ജി.ബി സ്‌റ്റോറേജ് മോഡലാണ് കമ്പനി ലഭ്യമാക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് വഴിയാകും ഫോണിന്റെ വില്‍പന. സ്‌നാപ്ഡ്രാഗണ്‍ 425 എസ്.ഒ.സി പ്രൊസസറാണ് കരുത്ത് പകരുക. 3ജി.ബി 32 ജി.ബി സ്‌റ്റോറേജുള്ള ഫോണില്‍ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് ഇത് വര്‍ധിപ്പിക്കുകയും ചെയ്യാം.

4 ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടുത്ത് 4.1, മൈക്രോ യു.എസ്.ബി തുടങ്ങിയവയാണ് പ്രധാന കണക്ടിവിറ്റി ഫീച്ചറുകള്‍. 13,2 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍കാമറകളാണ് ഇന്‍ഫിനിക്‌സ് നല്‍കിയിട്ടുണ്ട്. ഇരട്ട ഫ്‌ലാഷും കാമറയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണിനൊപ്പം പോര്‍ട്രയിറ്റ് മോഡും നല്‍കിയിട്ടുണ്ട്. അഞ്ച് മെഗാപിക്‌സലിന്റെതാണ് സെല്‍ഫി കാമറ. സാന്‍ഡ്‌സ്റ്റോണ്‍ ബ്ലാക്ക്, മാജിക് ഗോള്‍ഡ്, റെഡ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. കുറഞ്ഞ നിരക്കില്‍ അവതരിപ്പിച്ച ഈ ഫോണിന് ആവശ്യക്കാര്‍ ഏറെയാണ്.

Top