ഇന്‍ഫിനികിസ് ഹോട്ട് 10ടി സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി; സവിശേഷതകള്‍

ന്‍ഫിനിക്‌സിന്റെ ജനപ്രീയ സീരിസായ ഹോട്ട് 10 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഇന്‍ഫിനിക്‌സ് ഹോട്ട് 10ടി കെനിയയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. മീഡിയടെക് ഹെലിയോ ജി70 എസ്ഒസി, ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് എന്നീ സവിശേഷതകളോടെ ആണ് ഈ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ ഇന്‍ഫിനിക്‌സ് എല്ലാ സ്മാര്‍ട്ട്ഫോണുകളും ബജറ്റ്, മിഡ് റേഞ്ച് വിഭാഗത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇന്‍ഫിനിക്‌സ് ഹോട്ട് 10ടി പുറത്തിറക്കിയിരിക്കുന്നത്. 4 ജിബി + 64 ജിബി മോഡലിന് കെഇഎസ് 15,499 (ഏകദേശം 10,700 രൂപ) ആണ് വില. 4 ജിബി + 128 ജിബി വേരിയന്റിന് കെഇഎസ് 17,499 (ഏകദേശം 12,000 രൂപ) ആണ് വില. ഈ ഡിവൈസ് കെനിയന്‍ വിപണിയില്‍ ലഭ്യമാകും. ബ്ലാക്ക്, ഹാര്‍ട്ട് ഓഫ് ഓഷ്യന്‍, മൊറാണ്ടി ഗ്രീന്‍, പര്‍പ്പിള്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. ഇന്ത്യയിലും മറ്റ് വിപണികളിലും സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കുന്ന കാര്യം ഇന്‍ഫിനിക്‌സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയില്‍ എത്തുമെങ്കില്‍ തന്നെ ഈ ഡിവൈസിന് 10,000 രൂപയില്‍ താഴെയാകും വില.

ഇന്‍ഫിനിക്‌സ് ഹോട്ട് 10ടി സ്മാര്‍ട്ട്‌ഫോണില്‍ 720×1,640 പിക്സല്‍ റെസല്യൂഷനും 20.5: 9 അസ്പാക്ട് റേഷിയോവും ഉള്ള 6.82 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. 90hz റിഫ്രഷ് റേറ്റും ഈ ഡിസ്‌പ്ലെയില്‍ ഉണ്ട്. ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ ജി70 എസ്ഒസിയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. 4 ജിബി വരെ റാമുള്ള ഡിവൈസില്‍ ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എക്‌സ്ഒഎസ് 7.6 ഒഎസ് ആണ് ഉള്ളത്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഡിവൈസില്‍ ഇന്‍ഫിനിക്‌സ് നല്‍കിയിട്ടുള്ളത്. ഡിടിഎസ് ഓഡിയോ സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്.

ഇന്‍ഫിനിക്‌സ് ഹോട്ട് 10ടിയില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഐ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. എല്‍ഇഡി ഫ്‌ലാഷും ഈ സ്മാര്‍ട്ട്‌ഫോണില്‍ ഉണ്ട്. മുന്‍വശത്ത്,സെല്‍ഫികള്‍ക്കായി 8 മെഗാപിക്‌സല്‍ സെന്‍സറും ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാര്‍ട്ട്ഫോണില്‍ നല്‍കിയിട്ടുള്ളത്. കണക്റ്റിവിറ്റി ഓപ്ഷനുകളായ 4ജി എല്‍ടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, എഫ്എം റേഡിയോ, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയും നല്‍കിയിട്ടുണ്ട്.

 

Top