ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ ഉടൻ: 8,000-10,000 റേഞ്ചിൽ വില

ൻഫിനിക്‌സ് ഹോട്ട് 10 പ്ലേ രാജ്യത്ത് അവതരിപ്പിക്കുവാനൊരുങ്ങുന്നു. നല്ലൊരു വിലയുമായി ഈ വർഷം ആദ്യം ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്യ്തിരുന്നു. ഏപ്രിൽ 19 ന് ഇന്ത്യയിൽ ഇൻഫിനിക്സ് ഹോട്ട് 10 പ്ലേ സ്മാർട്ഫോൺ വിപണിയിലെത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

8,000-10,000 രൂപയ്ക്ക് ഇടയിലായിരിക്കും ഫോണിന് വില വരുന്നത്. പി‌എച്ച്പി 4,290 വിലയിലാണ് ഫിലിപ്പൈൻസിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്.ഇന്റെർനാഷണൽ മോഡലിന് സമാനമായ സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നതെന്ന് കരുതുന്നു. ഇതുവഴി 6.82 ഇഞ്ച് എച്ച്ഡി + ഐപിഎസ് ഡിസ്‌പ്ലേയോടുകൂടിയ സ്മാർട്ട്ഫോൺ രാജ്യത്ത് ലോഞ്ച് ചെയ്യും.

10W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ഫോണിൽ വരുന്നത്.സെൽഫികൾക്കും വീഡിയോകൾക്കുമായി 8 എംപി സെൻസർ ഈ സ്മാർട്ട്ഫോണിന്റെ   സവിശേഷതയാണ്.  ഇതിൽ വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, മൈക്രോ-യുഎസ്ബി പോർട്ട്, ഡ്യുവൽ സിം സപ്പോർട്ട് എന്നിവ കണക്റ്റിവിറ്റിക്കായി നൽകിയിട്ടുണ്ട്.

Top