ഇന്‍ഫിനിക്‌സ് നോട്ട് 8, നോട്ട് 8 ഐ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചു

ന്‍ഫിനിക്‌സ് നോട്ട് 8, നോട്ട് 8ഐ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. ഇന്‍ഫിനിക്‌സ് നോട്ട് 8 സ്മാര്‍ട്ട്‌ഫോണിന് ഏകദേശം 200 ഡോളര്‍ വില ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 14,700 രൂപയാണ്. ഡീപ്സി ലസ്റ്റര്‍, ഐസ്ലാന്റ് ഫാന്റസി, സില്‍വര്‍ ഡയമണ്ട് കളര്‍ ഓപ്ഷനുകളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും. ഇന്‍ഫിനിക്‌സ് നോട്ട് 8ഐയുടെ വിലയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഐസ് ഡയമണ്ട്, ഒബ്‌സിഡിയന്‍ ബ്ലാക്ക്, ട്രാന്‍ക്വില്‍ ബ്ലൂ നിറങ്ങളില്‍ ഡിവൈസ് ലഭ്യമാകും.

രണ്ട് നാനോ സിം കാര്‍ഡ് സ്ലോട്ടുകളുമായിട്ടാണ് ഇന്‍ഫിനിക്‌സ് നോട്ട് 8 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എക്‌സ്ഒഎസ് 7.1ലാണ് സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6.95 ഇഞ്ച് എച്ച്ഡി + (720×1,640 പിക്‌സല്‍സ്) ഐപിഎസ് ഡിസ്‌പ്ലേയാണ് ഡിവൈസില്‍ ഉള്ളത്. 20.5: 9 അസ്പാക്ട് റേഷിയോവും 480 നിറ്റ് പീക്ക് ബ്രൈറ്റ്‌നസുമുള്ള ഡിസ്‌പ്ലെയാണ് ഇത്. 6 ജിബി റാമുള്ള ഡിവൈസ് ഒക്ടാ കോര്‍ മീഡിയടെക് ഹെലിയോ ജി80 എസ്ഒസിയുടെ കരുത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഓട്ടോഫോക്കസ് ലെന്‍സുള്ള 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറടങ്ങുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് ഈ ഡിവൈസില്‍ ഉള്ളത്. ഈ ക്യാമറ സെറ്റപ്പില്‍ 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, എഐ ലെന്‍സ് എന്നീ ക്യാമറകളാണ് ഉള്ളത്. ഡിവൈസിന്റെ മുന്‍വശത്ത് ഡ്യുവല്‍ സെല്‍ഫി ക്യാമറ സെറ്റപ്പാണ് ഉള്ളത്. 16 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, സെക്കന്‍ഡറി പോര്‍ട്രെയിറ്റ് സെന്‍സര്‍ എന്നിവയാണ് ഈ ക്യാമറ സെറ്റപ്പില്‍ ഉള്ളത്.

മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിലൂടെ സ്റ്റോറേജ് 2 ടിബി വരെ എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനത്തോടെയാണ് ഇന്‍ഫിനിക്‌സ് നോട്ട് 8ല്‍ ഉള്ളത്. 4ജി എല്‍ടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളാണ് ഡിവൈസില്‍ ഉള്ളത്. 5,200mAh ബാറ്ററിയാണ് ഡിവൈസില്‍ ഉള്ളത്.

ആന്‍ഡ്രോയിഡ് 10 ബേസ്ഡ് എക്‌സ്ഒഎസ് 7.1ല്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫിനിക്‌സ് നോട്ട് 8ഐ സ്മാര്‍ട്ട്‌ഫോണില്‍ 20.5: 9 അസ്പാക്ട് റേഷിയോ ഉള്ള 6.78 ഇഞ്ച് എച്ച്ഡി+ (720×1,640 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിനുള്ളത്. 6 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 80 സോസിയാണ് ഡിവൈസിന് കരുത്ത് നല്‍കുന്നത്. ഡിവൈസിലെ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍, എഐ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കായി നോട്ട് 8ഐയില്‍ 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ സെന്‍സറാണ് ഉള്ളത്.

മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടിലൂടെ 512 ജിബി വരെ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാനുള്ള സംവിധാനം ഫോണില്‍ ഉണ്ട്. ഡിവൈസില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളായി 4ജി എല്‍ടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത്, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് നല്‍കിയിട്ടുള്ളത്. 5,200mAh ബാറ്ററിയാണ് ഡിവൈസില്‍ നല്‍കിയിട്ടുള്ളത്.

Top