ഷഓമിക്കും റിയല്‍മിക്കും പിന്നാലെ ലാപ്‌ടോപ്പുകളുമായി ഇന്‍ഫിനിക്‌സും

ഓമിക്കും റിയല്‍മിക്കും പിന്നാലെ സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് ഇന്‍ഫിനിക്‌സ് കമ്പനിയും ഇന്ത്യയില്‍ ലാപ്‌ടോപ്പുകള്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്‍ബുക്ക് എക്‌സ്1 എക്‌സ്2 എന്നു രണ്ടു മോഡലുകള്‍ ഡിസംബര്‍ 8ന് കമ്പനി പുറത്തിറക്കും. ഇവയ്ക്ക് വില 30,000-40,000 രൂപ റെയ്ഞ്ചില്‍ ആയിരിക്കുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. ഇവ വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തിക്കുക. എക്‌സ്1 മോഡലിന് ഭാരം കുറവായിരിക്കുമെന്നും കരുതുന്നു.

ഇന്റല്‍ കോര്‍ ഐ3 പ്രോസസര്‍ ആയിരിക്കും ഇതിന് ശക്തി പകരുക. ഇതിന് 8ജിബി റാമും, 256ജിബി അല്ലെങ്കില്‍ 512ജിബി സ്റ്റോറേജ് ശേഷിയുമുള്ള വേരിയന്റുകള്‍ പ്രതീക്ഷിക്കുന്നു. എക്‌സ്1 മോഡലിന് 14-ഇഞ്ച് വലുപ്പമുള്ള ഫുള്‍എച്ഡി സ്‌ക്രീന്‍ ആയിരിക്കും ഉണ്ടായിരിക്കുക. രണ്ട യുഎസ്ബി-ടൈപ് സി, ഒരു യുഎസ്ബി-എ പോര്‍ട്ടുകള്‍ പ്രതീക്ഷിക്കുന്നു. കാര്‍ഡ്റീഡറും, എച്ഡിഎംഐ പോര്‍ട്ടും ഉണ്ടായിരിക്കും.

Top