അതിര്‍ത്തിയിലെ നുഴഞ്ഞ് കയറ്റം 43% ആയി കുറഞ്ഞു, മാറ്റം ബലാക്കോട്ട് ആക്രമണത്തിന് ശേഷം

indian-army

ന്യൂഡല്‍ഹി: കശ്മീര്‍ അതിര്‍ത്തിയിലെ നുഴഞ്ഞ് കയറ്റത്തില്‍ കുറവ് സംഭവിച്ചതായി റിപ്പോര്‍ട്ട്. ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം കശ്മീര്‍ അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവ് വന്നതായി ആഭ്യന്തരമന്ത്രാലയമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജമ്മുകശ്മീരിലെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചത് മൂലം കടന്നുകയറ്റം 43% ത്തോളം കുറഞ്ഞെന്നും ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായി വ്യക്തമാക്കി.

ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. സംസ്ഥാന ഭരണകൂടവുമായി സഹകരിച്ച് കേന്ദ്രം പലവിധത്തിലുള്ള ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും സുരക്ഷാസേനയ്ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്‍കുകയും സൈനിക നീക്കങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുകയും ചെയ്തു, ഇതു വഴി അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Top