നുഴഞ്ഞുകയറ്റ ശ്രമം: കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയിലെ കമാൽകോട്ടിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്.

ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ചെറുത്തുനിൽപ്പിലാണ് കമാൽകോട്ട് സെക്ടറിലെ മഡിയൻ നാനാക് പോസ്റ്റിന് സമീപത്തുവച്ച് മൂന്ന് ഭീകരരെ വധിച്ചത്. ഇക്കാര്യം ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഇവിടെ ഭീകരും സൈന്യവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഒരുഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തു. സ്ഥലത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.

Top