വന്ധ്യതാ ചികിത്സയില്‍ സ്വന്തം ബീജം ഉപയോഗിച്ചു; ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഒട്ടാവ: വന്ധ്യതാ ചികിത്സയില്‍ സ്വന്തം ബീജവും അന്യരുടെ ബീജവും ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്തു.ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നിയോഗിച്ച അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തേത്തുടര്‍ന്ന് ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കിയത്. 30 ദിവസത്തിനുള്ളില്‍ 10,730 ഡോളര്‍ പിഴയീടാക്കാനാണ് സിമിതി നിര്‍ദേശിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ നൂറോളം കുട്ടികള്‍ ജനിച്ചെന്നാണ് പരാതി. ഇതില്‍ 11 പേരില്‍ സ്വന്തം ബീജം തന്നെയാണ് ഡോക്ടര്‍ ഉപയോഗിച്ചത്. 80കാരനായ ബെര്‍നാഡ് നോര്‍മാന്‍ ആണ് കൃത്രിമ ബീജ സംഘലന ചികിത്സയില്‍ തട്ടിപ്പ് കാണിച്ചത്.

യഥാര്‍ത്ഥ പിതാവിനെ കണ്ടെത്താനായി ഡോക്ടറുടെ ചികിത്സയിലൂടെ ജനിച്ച കുട്ടി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്ത് വന്നത്. പാരമ്പര്യ രോഗം ഉള്ളതായി കണ്ടെത്തിയ കുട്ടിയുടെ കുടുംബത്തില്‍ ആര്‍ക്കും ഇത്തരത്തില്‍ ഒരു രോഗമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞതോടെ സംഭവത്തില്‍ ഡോക്ടറുടെ പങ്ക് വ്യക്തമാകുകയായിരുന്നു.

2014ല്‍ സ്ത്രീകളില്‍ തെറ്റായ ബീജം നിക്ഷേപിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍ അച്ചടക്ക നടപടി നേരിട്ടിരുന്നു. എന്നാല്‍ അന്ന് കയ്യബദ്ധമാണെന്ന വിശദീകരണമാണ് ഡോക്ടര്‍ നല്‍കിയത്.

Top