രക്തത്തിലെ അണുബാധ; അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്‌ളിന്റണ്‍ ഐ.സി.യുവില്‍

വാഷിംഗ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ രക്തത്തിലെ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഇര്‍വിന്‍ മെഡിക്കല്‍ സെന്ററിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍.

സൂക്ഷ്മ നിരീക്ഷണത്തിനു വേണ്ടിയാണ് ക്‌ളിന്റണെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് ക്ലിന്റന്റെ വക്താവ് ഏഞ്ചല്‍ യുറീന വ്യക്തമാക്കി.

1993 മുതല്‍ 2001 വരെ ക്ലിന്റണ്‍ യുഎസ് പ്രസിഡന്റായിരുന്നു. മോണിക്ക ലെവിന്‍സ്‌കി സംഭവത്തില്‍ ഇംപീച്ച് ചെയ്ത് പുറത്താക്കിയ അദ്ദേഹത്തെ സെനറ്റ് വിചാരണയില്‍ കുറ്റവിമുക്തനാക്കി.

2004 ല്‍ ക്ലിന്റന് ബൈപാസ് ശസ്ത്രക്രിയ നടത്തി. പത്ത് വര്‍ഷത്തിന് ശേഷം നെഞ്ചുവേദനയെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടി വന്നു. കൊഴുപ്പ് നിറഞ്ഞ ഭക്ഷണത്തോട് പ്രിയമുണ്ടായിരുന്ന അദ്ദേഹം അതോടെ സസ്യാഹാരിയായി മാറി.

 

Top