കൊളംബിയ: ഗര്‍ഭിണിയായ സുഹൃത്തിന്റെ വയറുകീറി നവജാതശിശുവിനെ പുറത്തെടുത്ത് മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തില്‍ മാസങ്ങള്‍ക്ക് ശേഷം ട്വിസ്റ്റ്. ഒളിവിലായിരുന്ന പ്രതിയെ മാസങ്ങള്‍ക്ക് ശേഷം കൊളംബിയ പോലീസ് അറസ്റ്റ് ചെയ്തു.
49 കാരിയായ മറിലസ് മോസ്‌ക്വറയെ ചൊവ്വാഴ്ചയാണ് അറസ്റ്റു ചെയ്തത്. 2020 നവംബര്‍ മുതല്‍ മറിലസ് ഒളിച്ച് താമസിക്കുകയായിരുന്ന വീട്ടില്‍ വെച്ചാണ് സാന്റിയാഗോ ഡി കാലി മെട്രോപോളിറ്റന്‍ പോലീസ് പിടികൂടിയത്. 28കാരിയായ യുലെക്‌സിസ് വാലെസില്ലോസിന്റെ ആഭരണങ്ങള്‍ മറിലസിന്റെ പക്കല്‍ നിന്നും കണ്ടെത്തിയതിന് തുടര്‍ന്നാണ് കുറ്റകൃത്യവുമായി പോലീസിനെ ബന്ധിപ്പിച്ചത്.
വാലെസില്ലോസിന്റെ മൂന്നാമത്തെ കുഞ്ഞിന് സമ്മാനങ്ങള്‍ നല്‍കിയാണ് പ്രതി ആകര്‍ഷിച്ചതെന്ന് പോലീസ് പറഞ്ഞു. 2020 സെപ്തംബര്‍ 8 നാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിച്ച കൊലപാതകം നടന്നത്. വാലെസില്ലോസും മറിലസും പരസ്പരം അറിയാമായിരുന്നു.
കുറ്റാരോപിതയായ സ്ത്രീ വ്യാജ ഗര്‍ഭം ആണെന്ന് ആരോപിക്കുകയും വാലെസില്ലോസിന്റെ കുഞ്ഞിന് സാമ്പത്തിക സഹായം ലഭിക്കണമെന്നും ആഗ്രഹിച്ചു. വാലെസില്ലോസിന്റെ മൃതദേഹം ഈ വര്‍ഷം ഫെബ്രുവരിയിലാണ് കണ്ടെത്തിയത്. മറിലസിന്റെ കൂട്ടാളിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
സെപ്തംബര്‍ 17, 18 തീയതികളിലാണ് വാലെസില്ലോസ് കുഞ്ഞിനെ പ്രസവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. അതിനുമുമ്പ് മറിലസിന്റെ കാന്‍ഡെലാരിയയിലെ കാലി നഗരത്തിലുള്ള വീട്ടില്‍ വെച്ച് കൊല്ലപ്പെടുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മറിലസ് വാലെസില്ലോസിസിനെ കൊലപ്പെടുത്തുകയായിരുന്നു.