അട്ടപ്പാടിയിലെ ശിശുമരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രിമാര്‍

തിരുവനന്തപുരം: അട്ടപ്പാടിയിലുണ്ടായ ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ.രാധാകൃഷ്ണനും, പട്ടികവര്‍ഗ ഡയറക്ടര്‍ ടി.വി.അനുപമയ്ക്ക് നിര്‍ദേശം നല്‍കി.

കാര്യങ്ങള്‍ നേരിട്ടറിയുന്നതിനായി മന്ത്രി രാധാകൃഷ്ണന്‍ ശനിയാഴ്ച അട്ടപ്പാടിയിലെത്തും. രാവിലെ പത്തിന് അഗളിയില്‍ യോഗം ചേരും. അഗളി, പുതൂര്‍ പഞ്ചായത്തുകളിലാണ് അരിവാള്‍ രോഗബാധയെ തുടര്‍ന്ന് മരണമുണ്ടായത്.

മൂന്ന് ദിവസം മാത്രമായ കുഞ്ഞാണ് ഇന്ന് മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗീതു- സുനീഷ് ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. ഒരാഴ്ചയ്ക്കിടെ അട്ടപ്പാടിയിലെ മൂന്നാമത്തെ ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ പത്താമത്തെ മരണവും. പ്രസവത്തെ തുടര്‍ന്ന് ഒരു മാതാവും മരിക്കുന്ന സാഹചര്യമുണ്ടായി.

 

Top