ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്‌

ലക്‌നൗ: ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍. ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയിലെ സോനൗര ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം. ചെറിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പ്രദേശവാസികളായ നാട്ടുകാര്‍ മണ്ണിന് മുകളില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുഞ്ഞിക്കാല്‍ കണ്ടത്. ഉടന്‍ തന്നെ അവര്‍ മണ്ണിനടിയില്‍ നിന്ന് ആ ആണ്‍കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കെട്ടിടത്തിന് സമീപത്തുള്ള ഒരു കുറ്റിക്കാട്ടിലാണ് നവജാത ശിശുവിനെ കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയത്. വളരെ പെട്ടെന്ന് തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ കുഞ്ഞിനെ വൃത്തിയാക്കി അണുബാധയില്ലെന്നും കുറച്ച് മണ്ണ് വിഴുങ്ങിയെന്നല്ലാതെ കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Top