വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്‌സ് സന്ദര്‍ശിക്കുന്നു

കൊച്ചി: വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ കിറ്റെക്സ് സന്ദര്‍ശനം നടത്തുന്നു. റെയ്ഡ് സംബന്ധിച്ച പരാതി പരിശോധിക്കാനാണ് സന്ദര്‍ശനം എന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ സാബു ജേക്കബുമായി ചര്‍ച്ച നടത്തുന്നുവെന്നും വിവരമുണ്ട്.

സര്‍ക്കാരുമായി ചേര്‍ന്നുള്ള 3500 കോടിയുടെ പദ്ധതിയാണ് കിറ്റെക്സ് ഒഴിവാക്കിയത്. 11 തവണ വിവിധ വകുപ്പുകള്‍ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയിരുന്നുവെന്നാണ് ആരോപണം. അതേസമയം പ്രശ്‌നത്തിന് ക്രിയാത്മകമായ പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു. ഇതേതുടര്‍ന്നാണ് വ്യവസായ വകുപ്പ് അധികൃതര്‍ കിറ്റെക്സ് സന്ദര്‍ശിക്കുന്നത്.

 

 

Top