ഹര്‍ത്താലിനെതിരെ നിലപാടെടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയില്ലെന്ന്. . .

harthal

കൊച്ചി: ഹര്‍ത്താലിനെതിരെ നിലപാടെടുക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കേണ്ടതില്ലെന്ന് വ്യവസായികളുടെ യോഗത്തില്‍ ആലോചനയായി.

സംസ്ഥാനത്ത് ഹര്‍ത്താല്‍ വിമുക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ ചേര്‍ന്ന വാണിജ്യ വ്യവസായ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായിരിക്കുന്നത്. മുഖ്യമന്ത്രിയെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും അടുത്ത ദിവസം നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കുവാനാണ് തീമാനം.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം രാഷട്രീയ പാര്‍ട്ടികള്‍ക്ക് വന്‍തുക സംഭവന നല്‍കുന്നത് തങ്ങളാണെന്നും എന്നാല്‍ ഹര്‍ത്താല്‍ ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാകുന്നില്ലെന്നുമാണ് വ്യവസായികള്‍ പറയുന്നത്.

Top