E P Jayarajan statement

തിരുവനന്തപുരം. വി. എസ്, യച്ചുരിക്ക് കത്തു നല്‍കിയതില്‍ എന്താണ് പ്രശ്‌നമെന്ന് മന്ത്രി ഇ.പി. ജയരാജന്‍. യച്ചുരിക്ക് കത്തു നല്‍കിയോ ഇല്ലയൊ എന്നത് പ്രശ്‌നമല്ലെന്നും വി. എസിന് സര്‍ക്കാര്‍ പോസ്റ്റ് നല്‍കുകയാണെങ്കില്‍ അറിയിക്കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംഘര്‍ഷം ഒഴിവാക്കാനുള്ള നടപടികളാണ് വേണ്ടത്. വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് ശരിയായ നിലപാടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ വ്യവസായ മേഖല കടുത്ത പ്രതിസന്ധി നേരിടുന്നുവെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. പ്രവാസി നിക്ഷേപം ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കും.

വ്യവസായ സംരംഭകര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കികൊടുക്കുകയും, വ്യവസായങ്ങളെ കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

കായിക മന്ത്രിയെന്ന നിലയില്‍ എല്ലാ കായിക മത്സരങ്ങള്‍ക്കും പ്രാധാന്യം നല്‍കി പുതിയ കായിക നയം ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യവസായങ്ങള്‍ക്ക് വൈദ്യൂതി തടസമാവില്ലെന്നും. കരിമണല്‍ ഖനനം പൊതുമേഖലയില്‍ നടപ്പിലാക്കുമെന്നും ജയരാജന്‍ പറഞ്ഞു .മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top