ഓഗസ്റ്റില്‍ വ്യവസായ വളര്‍ച്ച; 11.9% ഉയര്‍ന്നു

ന്യൂഡല്‍ഹി: ഓഗസ്റ്റിലെ വ്യാവസായികോല്‍പാദനം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലേതിനെക്കാള്‍ 11.9% ഉയര്‍ന്നു. ഫാക്ടറി, ഖനനം, വൈദ്യുതി മേഖലകളിലെ വളര്‍ച്ചയാണ് മികവിനു കാരണം. കോവിഡ് കാരണം കഴിഞ്ഞ വര്‍ഷത്തെ ഉല്‍പാദന നില വളരെ താഴ്ന്നതായിരുന്നു.

ഫാക്ടറികളിലെ ഉല്‍പാദനം 9.7%, ഖനനമേഖല 23.6%, വൈദ്യുതോല്‍പാദനം 16% എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി. ഉല്‍പാദന സൂചിക 2019 ഓഗസ്റ്റില്‍ 126.2 പോയിന്റും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 117.2 പോയിന്റും ഇക്കുറി 131.1 പോയിന്റുമാണെന്ന് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് അറിയിച്ചു.

 

Top